Saturday, April 26, 2008

എന്നാണ് നിന്നെ ആദ്യമായി കണ്ടതെന്നു ചോദിച്ചാല്‍അറിയില്ല.ഓര്‍ക്കുന്നില്ല എന്നേ എനിക്കറിയാവൂ.പക്ഷെ,എന്നെ ചെറപ്പത്തില്‍ കണ്ടതുമുതല്‍ നീ പറഞ്ഞപ്പോള്‍എനിക്കത്ഭുതമായിരുന്നു.ഇതൊക്കെ നീയിപ്പോഴും ഓര്‍ത്തുവയ്ക്കുന്നുവോ.........
അങ്ങനെയൊരു ഓര്‍മ്മകളൊന്നും എനിക്കില്ല.ഒരുവിധം പ്രയമായതിനുശേഷമുള്ള ഓര്‍മ്മകള്‍.എന്നിട്ടും ആ ഓര്‍മ്മകള്‍ക്ക് ഏഴുവര്‍ഷത്തിന്റെ പഴക്കമുണ്ട്.അതിനു മുന്‍പ് നീയെനിക്ക് ആരുമായിരുന്നില്ല.കണ്ടാല്‍ ഒന്നു ചിരിച്ചു കടന്നു പോവുന്നഅയല്‍ വാസി.പിന്നെ നീയെന്റെ കൂട്ടുകാരനായി.
പിന്നെ ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരോണക്കാലത്ത്, നീയെന്റെ പ്രിയപ്പെട്ടവനായി.തികച്ചും അപ്രതീക്ഷിതമായി.എന്നോടു പോലും ചോദിക്കാതെ നീയെന്റെ ഹൃദയത്തില്‍കടന്നുകയറി.
അന്നാനിമിഷം മുതല്‍ ഇപ്പോള്‍ ഈ നിമിഷം വരെയും ഞാന്‍ നിന്റേതുമാത്രം ആണ്.അല്ലെന്നു ആരൊക്കെ പറഞ്ഞാലും.ഒരിക്കലും എനിക്കും നിനക്കും പിരിയാന്‍ കഴിയില്ലെന്ന് നമുക്കറിയാം..........

No comments: