സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ച നാളുകളിലൊന്നില്‍ നീ എന്റെ അടുത്തുവന്നു.ഒരുപാട് സ്നേഹം നല്‍കി.അപ്പോഴൊക്കെ അറിഞ്ഞോ, അറിയാതെയോ എന്നെ വേദനിപ്പിക്കാന്‍ നീ ശ്രമിച്ചിരുന്നോ?ഒരു മുള്ള് ആഴ്ന്നിറങ്ങുന്ന വേദനയും,മഞ്ഞിന്റെ ശൈത്യവും,അഗ്നിയുടെ ചൂടും എന്നും എന്നെ വലയം ചെയ്തിരുന്നു.പക്ഷെ ,നിന്റെ ഓരോ വാക്കും,പ്രവര്‍ത്തിയും,എന്തിനു നീ എനിക്ക് നല്‍കുന്ന വേദനകള്‍ പോലും എന്നില്‍ ഒരു ലഹരിയായ് പടരുകയാണ്.
സ്നേഹത്തിന് അവസാനമില്ലെന്നും,മറ്റൊന്നും അതിന് പകരം വയ്ക്കാനാവില്ലെന്നും എന്നെ പഠിപ്പിച്ചത് നീയാണ്.
നമുക്കിടയില്‍ കാലം ഒരു പാട് മാറി.ഇനിയും മാറിക്കൊണ്ടിരിക്കും.മാറിവരുന്ന കാലത്തില്‍ നീ അറിഞ്ഞോ അറിയാതെയോ മറ്റൊരിണക്കിളിയെത്തേടി പറക്കില്ല എന്ന് ഞാന്‍ വിശ്വസിക്കട്ടെ.
പൂര്‍ണ്ണമായും നിന്നെ അറീഞ്ഞു എന്ന അവകാശബോധമില്ല.പാതി മാത്രമായ ആ അറിവുമായി നമ്മുടേതായ വിശ്വാസത്തിന്റെ,സങ്കല്പ്പത്തിന്റെ,നമ്മള്‍ മാത്രമായ ആ ലോകത്തേക്ക് നീ വരുന്നോ?ആ ലോകത്ത് നീയും ഞാനുമായിരിക്കില്ല.നമ്മള്‍ മാത്രം.
കൂടൊരുക്കി കൂട്ടിനരികിലെ കൊമ്പില്‍ കൊക്കുരുമ്മി പ്രണയം പങ്കുവയ്ക്കുന്ന ഇണക്കുരുവികള്‍ മാത്രം.അവിടെ നമ്മെ കൊത്തിയകറ്റാന്‍ കാക്കയും കഴുകനുമില്ല.
മനസ്സിലെങ്കിലും കാണാനും,വല്ലപ്പോഴുമെങ്കിലും ഓര്‍ക്കാനും എനിക്ക് കുറെ നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചവന് ഒരു പാട് ഒരു പാട് നന്ദി.നിറഞ്ഞ മനസ്സോടെ.
നിന്നോടുള്ള പ്രണയവും നീയായി തന്ന വിരഹവും എന്നില്‍ നിന്നകലാതിരിക്കട്ടെ.ഒരിക്കലും...............
Thursday, May 22, 2008
Subscribe to:
Posts (Atom)
